Section

malabari-logo-mobile

കൊടക്കാട് കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു;യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

HIGHLIGHTS : Kodakkad car overturned; youth miraculously escaped

വള്ളിക്കുന്ന്: കൊടക്കാട് കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ എലൈറ്റ് സൂപ്പര്‍മാര്‍ക്കറ്റിന് മുന്‍വശത്തേക്കാണ് ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞ് അപകടം സംഭവിച്ചത്. ഈ സമയം കാറിലുണ്ടായിരുന്ന കണ്ണൂര്‍ കോഴിക്കോട് തിരൂര്‍ സ്വദേശികളായ മൂന്ന് യുവാക്കളാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

ചേളാരി ഭാഗത്തുനിന്നും ചെട്ടിപ്പടി ഭാഗത്തേക്ക് പോവുകയായിന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. മഴപെയ്ത് റോഡ് നനഞ്ഞതായിരിക്കാം അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!