താനൂര്‍: നിറമരുതൂര്‍ ഉണ്യാലില്‍ ഏഴുവയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉണ്യാല്‍ നിറമരുതൂര്‍ സ്വദേശി കൊടിയന്റെ പുരക്കല്‍ അന്‍വര്‍ സാദത്ത് സൈഫുന്നിസ ദമ്പതികളുടെ മകന്‍ ഏഴു വയസ്സുകാരന്‍ മുഹമ്മദ് ഷാഹിദ് ആണ് മരിച്ചത്.
കുളിക്കാന്‍ വേണ്ടി കുളിമുറിയില്‍ കയറിയതായിരുന്നു കുട്ടി. എന്നാല്‍ ഏറെ നേരമായിട്ടും കുളി കഴിഞ്ഞ് ഇറങ്ങാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തകര്‍ത്തു നോക്കിയപ്പോഴാണ് കുട്ടിയെ കുഴഞ്ഞുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.തിരൂര്‍ ജി എം യു പി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഷാഹിദ്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




