വാഹനാപകടത്തില്‍ ബിജെപി എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു

മുംബൈ: ബിജെപി എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ വാഹനാപകടത്തില്‍ മരിച്ചു. എംഎല്‍എ വിജയ് രഹാങ്കഡേലിന്റെ മകന്‍ അവിഷ്‌കര്‍ രഹാങ്കഡേല്‍ ഉള്‍പ്പെടെ ഏഴ് മെഡിക്കല്‍ വിദ്യാര്‍ഥികളാണ് മഹാരാഷ്ട്രയിലുണ്ടായ അപകടത്തില്‍ മരിച്ചത്. സെല്‍സുര ഗ്രാമത്തിന് സമീപമുള്ള പാലത്തില്‍ നിന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ താഴേക്ക് പതിക്കുകയായിരുന്നു.വാഹനത്തിലുണ്ടായിരുന്ന എല്ലാവരും വാര്‍ധ സവാങ്കി മെഡിക്കല്‍ കേളേജിലെ വിദ്യാര്‍ഥികളാണ്.

ഇവര്‍ ദിയോലിയില്‍ നിന്ന് വാര്‍ധയിലേക്ക് പോവുകയായിരുന്നു. ഇതിനിടയിലാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. അതെസമയം അപകട കാരണം വ്യക്തമല്ല.

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

Share news
error: Content is protected !!
Scroll to Top