ചെറുമുക്കിലും കുണ്ടൂരിലും കുട്ടികളടക്കം ഏഴു പേരെ തെരുവ് നായ കടിച്ചു

തിരൂരങ്ങാടി :ചെറുമുക്കിലും കൂണ്ടൂരിലും കുട്ടികളടക്കം ഏഴു പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ചെറുമുക്ക് സ്വദേശികളായ നീലങ്ങത്ത് മൂസ ( 50 ) ,കളത്തിങ്ങല്‍ അബ്ദു റഹ്‌മാന്റെ ഭാര്യ
ഫാത്തിമ ( 65) കുണ്ടൂര്‍ അത്താണിക്കലിലെ മച്ചിഞ്ചേരി ആശിഫിന്റെ മകന്‍ മുഹമ്മദ് അഫ്‌ലഹ് (ഒന്നര ) കുണ്ടൂര്‍ മുക്കില്‍ പീടിക അബ്ദുലത്തീഫിന്റെ മകള്‍ മിന്‍ഹ( എട്ട്) തൈരേങ്ങല്‍ യൂനുസിന്റെ മകന്‍ മുഹമ്മദ് ശിബിലി (19) എന്നിവരേയും മറ്റു രണ്ട് പേരേയുമാണ് നായ അക്രമിച്ചത്.

ചെറുമുക്ക് ജീലാനി നഗറില്‍ കടയിലേക്ക് സാധനം വാങ്ങാന്‍ എത്തിയ ആള്‍ക്കുട്ടത്തിലേക്ക് കയറിയ നായ ചിലരുടെ വസ്ത്രങ്ങള്‍ കടിച്ചു കീറുകയും ചെയ്തു.

പരിക്ക് പറ്റിയവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ്
തിരൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top