Section

malabari-logo-mobile

റസാഖ് മാഷിന്റെ മനസോടിത്തിരി മണ്ണില്‍ വട്ടംകുളത്ത് ഒരുക്കിയത് ഏഴ് ഭവനങ്ങള്‍

HIGHLIGHTS : Seven houses were prepared in Vattamkulam on the Manasotithiri land of Razak Mash

സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി നടത്തുന്ന ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിന്റെ ഭാഗമായി വട്ടംകുളത്ത് അങ്ങാടിപറമ്പില്‍ അബ്ദുള്‍ റസാഖ് മാഷിന്റെ സുമനസില്‍ ഒരുക്കിയത് ഏഴ് ഭവനങ്ങള്‍. വട്ടംകുളം പഞ്ചായത്ത് കുറ്റിപ്പാല കാന്തള്ളൂര്‍ ആറാം വാര്‍ഡിലാണ് 24 സെന്റ് ഭൂമി പഞ്ചായത്തിലെ ഭൂരഹിതര്‍ക്കായി ദാനം നല്‍കിയത്. ഇതോടെ പഞ്ചായത്തിലെ ഭൂരഹിതരായ ഏഴ് കുടുംബങ്ങള്‍ക്കാണ് സ്വന്തമായി സ്ഥലവും വീടും ലഭ്യമായി അടച്ചുറപ്പുള്ള വീടുകളിലേക്ക് താമസം മാറ്റാന്‍ കഴിഞ്ഞത്.

വിദേശത്ത് ജോലി ചെയ്യുന്ന മകന്‍ ഷഹരിയാര്‍ നാട്ടില്‍ എത്തിയപ്പോള്‍ ലൈഫ് പദ്ധതിയെക്കുറിച്ച് ആശയ വിനിമയം നടത്തിയപ്പോഴാണ് ഇത്തരത്തില്‍ ഒരാശയം പങ്കുവച്ചത്. ഈ അഭിപ്രായത്തോട് കുടുബവും പൂര്‍ണ പിന്തുണ നല്‍കി. കയറിക്കിടക്കാന്‍ സ്വന്തമായൊരു ഭൂമിയും കൂരയുമില്ലാത്തവരുടെ ജീവിതം പരിതാപകരമാണ്. അത്തരത്തില്‍ ബുദ്ധിമുട്ടുന്നവരെ കുറിച്ച് ഓര്‍ത്തപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.എന്റെ മണ്ണിന്റെ ഒരു പങ്ക് ഞാന്‍ അത്തര കാര്‍ക്കായി നല്‍കി. അതെന്റെ കടമയാണെന്നും അങ്ങനെയാണ് 24 സെന്റ് ഭൂമി ഭൂരഹിതര്‍ക്ക് വീടുവയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ ലൈഫ് മിഷനിലേക്ക് സംഭാവന നല്‍കാന്‍ തീരുമാനിച്ചതെന്നുംഅബ്ദുള്‍ റസാഖ് മാഷ് പറഞ്ഞു. തുടര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയും എത്രയും പെട്ടെന്ന് ഭൂമി നല്‍കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

sameeksha-malabarinews

കേരളത്തിലെ എല്ലാ മനുഷ്യര്‍ക്കും സ്വന്തമായി ഭൂമിയും കയറിക്കിടക്കാന്‍ അടച്ചുറപ്പുള്ള ഒരു വീടുമെന്ന സ്വപ്നം സഫലമാക്കാനുള്ള പ്രവര്‍ത്തനവുമായി സര്‍ക്കാര്‍ മുന്നോട്ട് കുതിക്കുമ്പോള്‍ ഭൂമിയില്ലാത്തവര്‍ക്ക് ഒരു തുണ്ട് ഭൂമി സമ്മാനിച്ച്, മനുഷ്യത്വത്തിന്റെ സന്ദേശവാഹകരാകാന്‍ അബ്ദുള്‍ റസാഖ് മാഷിനെ പോലെ സുമനസുകള്‍ കടന്നുവരുമ്പോള്‍ പദ്ധതിയുടെയും മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനിന്റെയും പ്രസക്തി കൂടി വിളിച്ചോതുന്നു. ഇത്തരത്തില്‍ ലൈഫ് പദ്ധതിയില്‍ അര്‍ഹരായി കണ്ടെത്തിയ ഭൂരഹിതഭവനരഹിതര്‍ക്ക് ഭൂമിയും വീടും ഉറപ്പാക്കുന്നതിലൂടെ കേരളം ജനകീയ ബദല്‍ മുന്നേറ്റത്തിന്റെ പുതിയ മാതൃക കൂടി തീര്‍ക്കുകയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!