തമിഴ്നാട് കടലൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ 7 പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു

തമിഴ്നാട് കടലൂരില്‍ 7 പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. കുച്ചിപാളയത്തെ ഗെഡിലം പുഴയിലെ തടയണയില്‍ കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. എ മോനിഷ (16), ആര്‍ പ്രിയദര്‍ശിനി (15), സഹോദരി ആര്‍ ദിവ്യദര്‍ശിനി (10), എം നവിത (18), കെ പ്രിയ (18), എസ് സങ്കവി (16), എം സുമുത (18) എന്നിവരാണ് മരിച്ചത്.

മൃതദേഹങ്ങള്‍ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് ഉച്ചയ്ക്കാണ് സംഭവം. സംഭവത്തില്‍ നെല്ലിക്കുപ്പം പൊലീസ് അന്വേഷണം ആരംഭിച്ചു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top