
പരപ്പനങ്ങാടി: മലപ്പുറം ജില്ലാ സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ സാന്ത്വന പരിചരണ പരിശീലന പരിപാടി പരപ്പനങ്ങാടി ചെട്ടിപ്പടി ഹരിപുരം വിദ്യാനികേതനില്‍ വെച്ച് നടന്നു. ആദ്യ ദിന പരിശീലന പരിപാടി തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ആര്‍ പ്രഭുദാസ് ഉദ്ഘാടനം ചെയ്തു. ഡോ :നിഷീദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ സേവാഭാരതി പ്രസിഡണ്ട് എം.ബാബു അദ്ധ്യക്ഷത വഹിച്ചു.ദേശീയ സേവാഭാരതി നിര്‍വാഹക സമിതിയംഗവും ആരോഗ്യ ആയാം സംസ്ഥാന കോര്‍ കമ്മറ്റി അംഗവുമായ സീതാ ശങ്കര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.ഉത്തര കേരള പ്രാന്ത സഹ സേവാപ്രമുഖ് കെ ദാമോദരന്‍, സേവാഭാരതി സംസ്ഥാന സെക്രട്ടറി എന്‍ സത്യഭാമ, ജില്ലാ ജനറല്‍ സെക്രട്ടറി ഇ ടി വിദ്യാധരന്‍, ജില്ലാ ആരോഗ്യ ആയാം കണ്‍വീനര്‍ കെ.ഉദയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പാലിയേറ്റീവ് കെയര്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ ജോസ് പുള്ളിമൂട്ടില്‍, ദേശീയ സേവാഭാരതി സംസ്ഥാന സെക്രട്ടറിയും സംസ്ഥാന ആരോഗ്യം കണ്‍വീനറുമായ എം രാജീവന്‍ കണ്ണൂര്‍ എന്നിവര്‍ പരിശീലന ക്ലാസ് നയിച്ചു.
രണ്ടാം ദിവസ പരിശീലനം ഞായര്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും കണ്‍സള്‍ട്ടന്റ് ഇ എന്‍ ടി സര്‍ജനായി വിരമിച്ച ഡോ: വി.രവീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലയിലെ സേവാഭാരതി യൂണിറ്റുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് പരിശീലനം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




