ഹിപ്പ് ഹോപ്പ് പുതുമ ‘അറിയാല്ലോ’ മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകള്‍ ഒരു ഗാനത്തില്‍..

HIGHLIGHTS : Hip hop innovation 'Ariyallo' Malayalam, Tamil and English languages ​​in one song..

എ-ഗാന്‍, അനോണിമസ്, ശിവ് പോള്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ ഇന്‍ഡിപെന്‍ഡന്റ് സോളോ മ്യൂസിക്ക് ‘അറിയാല്ലോ’ പ്രേക്ഷകശ്രദ്ധ നേടുന്നു. ‘സോണി മ്യൂസിക്ക് സൗത്ത്’ എന്ന യു ട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഗാനം സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. എ-ഗാനും അനോണിമസും ചേര്‍ന്ന് വരികള്‍ എഴുതി ആലപിച്ച ഗാനം നിര്‍മ്മിച്ചത് ശിവ് പോളാണ്. ഗാനത്തിന് സംഗീതം പകര്‍ന്നത് ശിവ് പോള്‍, എ-ഗാന്‍, അനോണിമസ് എന്നിവര്‍ ചേര്‍ന്നാണ്. മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ ഒരു ഹിപ്പ് ഹോപ്പ് ഗാനത്തില്‍ ഉള്‍പ്പെടുത്തിയെന്നിരിക്കുന്നതും ‘അറിയാല്ലോ’യുടെ പ്രത്യേകതയാണ്.

തമിഴ് റാപ്പറായ എ-ഗാന്‍ തമിഴ് ഹിപ്പ് ഹോപ്പ് ഗാനങ്ങളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എ-ഗാന്റെ ആദ്യ മലയാളം റാപ്പാണ് ‘അറിയാല്ലോ’. തമിഴ് ഗാനരചയിതാവും സംഗീത നിര്‍മ്മാതാവുമായ ശിവ് പോള്‍ ഒരുപിടി ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിട്ടുണ്ട്. വേള്‍ഡ് ക്ലാസ് ഇംഗ്ലീഷ് മ്യൂസിക്കും മലയാളം മ്യൂസിക്കും മിക്‌സ് ചെയ്താണ് അനോണിമസ് ഹിപ്പ് ഹോപ്പ് ഗാനങ്ങള്‍ രചിക്കുന്നത്. ഇവര്‍ മൂന്നു പേരും ചേര്‍ന്നൊരുക്കിയ ‘അറിയാല്ലോ’ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം റീല്‍സിലും ട്രെന്‍ഡിങ്ങിലാണ്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!