
കാലിക്കറ്റ് ടോപ്പേഴ്‌സ് അവാര്‍ഡുകള്‍ സമ്മാനിച്ചു
ഒന്നാം റാങ്ക് നേടുന്നതിനപ്പുറം സമൂഹത്തിന് വേണ്ടി പ്രവൃത്തിക്കാന്‍ കഴിയുന്നവരാകണം വിദ്യാര്‍ഥികളെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. സര്‍വകലാശാലയുടെ വിവിധ കോഴ്‌സുകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള ടോപ്പോഴ്‌സ് അവാര്‍ഡ് വിതരണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒരുമിച്ച് ജോലികള്‍ ചെയ്യാനും നേതൃത്വം ഏറ്റെടുക്കാനും സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും വിദ്യാര്‍ഥികള്‍ക്ക് കഴിയണമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. യു.ജി., പി.ജി., പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ഉള്‍പ്പടെ ആകെ 187 പേരാണ് അവാര്‍ഡിന് അര്‍ഹരായത്. ഇതില്‍ 176 പേര്‍ ശനിയാഴ്ച വൈസ് ചാന്‍സലറില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ചടങ്ങില്‍ സിന്‍ഡിക്കേറ്റിന്റെ പരീക്ഷാ സ്ഥിരംസമിതി കണ്‍വീനര്‍ ഡോ. ടി. വസുമതി അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. എല്‍.ജി. ലിജീഷ്, ഡോ. പി.പി. പ്രദ്യുമ്‌നന്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്‌വിൻ സാംരാജ്, അസി. രജിസ്ട്രാര്‍ ആര്‍.കെ. ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വാക് – ഇൻ – ഇന്റർവ്യൂ മാറ്റി
കാലിക്കറ്റ് സർവകലാശാലാ കായിക പഠനവകുപ്പ് ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ പ്രോജക്ട് കോ-ഓർഡിനേറ്ററായിട്ടുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് ഫണ്ടഡ് പ്രോജക്ടിലേക്ക് റിസർച്ച് അസിസ്റ്റന്റ് (ഫുൾ ടൈം / പാർട്ട് ടൈം), ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ (ഫുൾ ടൈം) തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് ഡിസംബർ രണ്ടിന് നടത്താനിരുന്ന വാക് – ഇൻ – ഇന്റർവ്യൂ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.
അധ്യാപക നിയമനം
കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കോസ്റ്റ്യൂം ആന്റ് ഫാഷൻ ഡിസൈനിങ്ങിൽ കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത : 55 ശതമാനം മാർക്കിൽ കുറയത്ത മാർക്കോടെ നിർദിഷ്ട വിഷയത്തിലോ / അനുബന്ധ വിഷയത്തിലോ / പ്രസക്തമായ വിഷയത്തിലോ ഉള്ള പി.ജിയും നെറ്റും. മേൽ യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ബി.ടെക്. ടെക്സ്റ്റൈലും (50 ശതമാനം മാർക്ക്) അധ്യാപക / വ്യവസായിക പ്രവൃത്തി പരിചയമുള്ളവരെ പരിഗണിക്കും. അധിക യോഗ്യത : സി.എ.ഡി. / പി.ജി.ഡി.സി.എ. / ഡി.സി.എ. ഡിപ്ലോമയോ സർട്ടിഫിക്കറ്റ് കോഴ്സോ. ഉയർന്ന പ്രായപരിധി : 64.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ (2020 പ്രവേശനം മുതൽ) ഫുൾ ടൈം ആന്റ് പാർട്ട് ടൈം എം.ബി.എ., എം.ബിഎ. ഇന്റർനാഷണൽ ഫിനാൻസ്, എം.ബി.എ. ഹെൽത് കെയർ മാനേജ്‌മന്റ് ജനുവരി 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഡിസംബർ 12 വരെയും 190/- രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം. ലിങ്ക് ഡിസംബർ രണ്ട് മുതൽ ലഭ്യമാകും.
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ( CBCSS – PG – SDE ) എം.എസ് സി. മാത്തമാറ്റിക്സ് ഏപ്രിൽ 2023, ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.എസ് സി. അക്വാകൾച്ചർ ആന്റ് ഫിഷറി മൈക്രോബയോളജി ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ്, എം.എ. ഫിലോസഫി ഏപ്രിൽ 2023 / എം.എ. സംസ്‌കൃതം ( ജനറൽ ), എം.എ. സംസ്‌കൃതം സാഹിത്യ ( സ്പെഷ്യൽ ) ഏപ്രിൽ 2024 / എം.എ. ഇക്കണോമിക്സ് ഏപ്രിൽ 2023 & ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




