താനൂരില്‍ അപകട പരമ്പര;ഡ്രൈവര്‍മാര്‍ക്ക് പരിക്ക്

താനൂര്‍ :മൂലക്കലിലും വട്ടത്താണി കമ്പനി പടിയിലും അപകടം. താനൂര്‍ മൂലക്കലില്‍ മീന്‍ ചരക്കുമായി പോവുകയായിരുന്ന വാഹനം ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിക്കുകയും പിറകില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് മീന്‍ വാഹനത്തിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു.

അതെ സമയം വട്ടത്താണി കമ്പനി പടിയിലും മീന്‍ ചരക്കുമായി പോവുകയായിരുന്ന വാഹനവും അപകടത്തില്‍പെട്ടു. അപകടത്തില്‍പെട്ട വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാറില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. അപകടത്തില്‍പെട്ടവരെ താനൂരിലെ സ്വകര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഴ കാരണമാണ് അപകടം സംഭവിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍ റ്റി.ഡി.ആര്‍.എഫ് താനൂര്‍ വളണ്ടിയേഴ്സും നാട്ടുകാരും പോലീസും പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top