വിജയവാഡ:സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും. വിജയവാഡയില്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസ് ഐക്യകണ്‌ഠേന അദേഹത്തെ തെരഞ്ഞെടുത്തു. ഇത് രാണ്ടാം തവണയാണ് തമിഴ്‌നാട് വെല്ലൂര്‍ സ്വദേശിയായ രാജ പാര്‍ട്ടിയെ നയിക്കുന്നത്. ആദ്യ ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവുകൂടിയാണ് രാജ.
വെല്ലൂര്‍ ചിതാത്തൂര്‍ ഗ്രാമത്തില്‍ കര്‍ഷകത്തൊഴിലാളികളായ പി ദൊരൈസ്വാമിയുടെയും നായകത്തിന്റെയും മകനായി 1949 ജൂണ്‍ മൂന്നിനാണ് രാജയുടെ ജനനം. ദരിദ്ര ജീവിത സാഹചര്യങ്ങളോട് പൊരുതിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ പരമോന്നത പദവിയില്‍ അദേഹം എത്തുന്നത്.
എഐഎസ്എഫിലൂടെയാണ് പൊതുരംഗത്തെത്തിയത്. എഐവൈഎഫിന്റെ തമിഴ്നാട് സംസ്ഥാന സെക്രട്ടറി (1975 80), അഖിലേന്ത്യ ജനറല്‍ സെക്രട്ടറി (1985 90) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1994ല്‍ സിപിഐ ദേശീയ സെക്രട്ടറി. 2007ലും 2013ലും രാജ്യസഭയിലെത്തി. ദളിത് ക്രിസ്ത്യന്‍, ദി വേ ഫോര്‍വേര്‍ഡ്: ഫൈറ്റ് എഗൈസ്റ്റ് അണ്‍ എംപ്ലോയ്മെന്റ്, എ ബുക്ക് ലെറ്റര്‍ ഓണ്‍ അണ്‍എംപ്ലോയ്മമെന്റ് തുടങ്ങിയവ രാജയുടെ പുസ്തകങ്ങളാണ്.
പാര്‍ടി ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജയാണ് ഭാര്യ. മകള്‍ അപരാജിത രാജ എഐഎസ്എഫ് നേതാവാണ്.




