ഭോപാല്‍: ഹിന്ദി സീരിയല്‍ നടി വൈശാലി ടക്കറിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ഇന്‍ഡോറിലെ വീട്ടില്‍ ഞായറാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വൈശാലിയുടെ മുറിയില്‍നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തി. ഇന്‍ഡോറില്‍ പിതാവിനും സഹോദരനുമൊപ്പമാണ് വൈശാലി താമസിച്ചിരുന്നത്. രാവിലെ വൈശാലിയെ കാണാതിരുന്നതിനെ തുടര്‍ന്നു പിതാവ് അന്വേഷിച്ചെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
‘യേ രിസ്താ ക്യാ കൊത ഹേ’, ‘സാല്‍ സിമര്‍ കാ’ എന്നീ ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയയായ താരമാണ് 2015ല്‍ യേ ദിസ്താ ക്യാ കൊ ഹേ എന്ന സീരിയലിലൂടെയാണ് വൈശാലി അഭിനയരംഗത്തേക്ക് എത്തുന്നത്. ബിഗ്‌ബോസ് താരം നിഷാന്ത് മക്കാനി നായികയായ രക്ഷാബന്ധന്‍’ എന്ന പരമ്പരയിലാണ് അവസാനം അഭിനയിച്ചത്.



