75 കാരനെ ഹണിട്രാപ്പില്‍ കുടുക്കിയ സീരിയല്‍ നടിയും കൂട്ടാളിയും പിടിയില്‍;തട്ടിയെടുത്ത് 11 ലക്ഷം

പത്തനംതിട്ടയില്‍ 75 കാരനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയെടുന്ന സീരിയല്‍ നടിയും കൂട്ടാളിയും പിടിയില്‍. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി(32), സുഹൃത്ത് പരവൂര്‍ സ്വദേശി ബിനു(48)വുമാണ് പിടിയിലായത്.

വീട് വാടകയ്ക്ക് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് സീരിയല്‍ നടി നിത്യ ഈ 75 കാരനെ പരിചയപ്പെടുന്നത്. നിത്യ വീട് വാടകയ്ക്ക് എടുത്തതോടെ അടുത്ത സൗഹൃദത്തിലാവുകയായിരുന്നു ഇവര്‍. കേരള സര്‍വകലാശാലയിലെ മുന്‍ ജീവനക്കാരനായ ഈ 75കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വസ്ത്രങ്ങള്‍ അഴിപ്പിച്ച ശേഷം നിത്യക്കൊപ്പം അശ്ലീല ഫോട്ടോകള്‍ എടുത്ത് ദൃശ്യങ്ങള്‍ പുറത്തുവിടുവെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.

തട്ടിപ്പ് സംഘം ഇദേഹത്തില്‍ നിന്നും 11 ലക്ഷം രൂപവരെ തട്ടിയെടുത്തിട്ടുണ്ട്. 25 ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം ആവശ്യപ്പെട്ടത്. കൂടുതല്‍പണം ആവശ്യപ്പെട്ടതോടെ 75 കാരന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് പോലീസിന്റെ നിര്‍ദേശപ്രകാരം ബാക്കിയുള്ള പണം നല്‍കാനാണെന്ന് പറഞ്ഞ് നിത്യയേയും കൂട്ടാളിയെയും 75 കാരന്റെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും ഇവിടെ വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top