സീനിയര്‍ റസിഡന്റ് ഒഴിവ്

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍, പി.എം.ആര്‍. വിഭാഗത്തില്‍ ഒഴിവുള്ള സീനിയര്‍ റസിഡന്റ് തസ്തികയിലേക്ക് ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. പ്രതിമാസം 73500/ രൂപ വേതന നിരക്കില്‍ പരമാവധി ഒരു വര്‍ഷത്തേക്കാണ് നിയമനം.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 18ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകണം. അധിക യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും, പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. ഫോണ്‍: 0483 2764056.

Share news
error: Content is protected !!
Scroll to Top