തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. കുമാരപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
മൂന്ന് തവണ സംസ്ഥാന മന്ത്രിയായും നിയമസഭാ മുന്‍ സ്പീക്കറുമായിരുന്നു വക്കം പുരുഷോത്തമന്‍. മിസോറാം, ത്രിപുര ഗവര്‍ണര്‍ പദവിയും അദേഹം വഹിച്ചിട്ടുണ്ട്.
രണ്ടു തവണ ആലപ്പുഴയില്‍ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.
1928 ഏപ്രില്‍ 12 നാണ് വക്കം പുരുഷോത്തമന്റെ ജനനം.
ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സ്പീക്കര്‍ സ്ഥാനം വഹിച്ച റെക്കോഡും വക്കം പുരുഷോത്തമനാണ്.
1970,1977,1980,1982, 2001 വര്‍ഷങ്ങളില്‍ നിയമസഭയിലെത്തി. 1971-77, 1980-81, 2001-2004 കാലയളവില്‍ സംസ്ഥാന മന്ത്രിസഭകളിലും അംഗമായി അദേഹം . 198284 കാലത്തും പിന്നീട് 2001 മുതല്‍ 2004 വരെയും അദ്ദേഹം സ്പീക്കര്‍ സ്ഥാനം വഹിച്ചു.




