പരപ്പനങ്ങാടി: കേന്ദ്രസര്‍ക്കാരിന്റെ വയോജനങ്ങളോടുള്ള അവഗണനയില്‍ പ്രതിഷേധച്ച് മാര്‍ച്ചും ധര്‍ണയും നടത്തി സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍(SCFWA). പരപ്പനങ്ങാടി റെയില്‍വേസ്റ്റേഷനു മുന്നിലാണ് ധര്‍ണ നടത്തിയത്.
കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള റെയില്‍വേ യാത്രാക്കൂലി ഇളവ് പുനഃസ്ഥാപിക്കുക, കേന്ദ്ര വയോജന നയം കാലാനുസൃതമായി പരിഷ്‌കരിച്ച് നടപ്പിലാക്കുക, വയോജന പെന്‍ഷന്‍ വിഹിതം 200 രൂപയില്‍ നിന്നും 5000 രൂപയായി വര്‍ധിപ്പിക്കുക, എല്ലാ മുതിര്‍ന്ന പൗരന്‍മാര്‍ക്കും കേന്ദ്രസര്‍ക്കാര്‍ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക, ഇ പി എഫ് പെന്‍ഷന്‍ 9000 രൂപയായി വര്‍ദ്ധിപ്പിക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്.
ധര്‍ണ്ണ സി ഐ ടി യു സംസ്ഥാന കമ്മറ്റി അംഗം വി പി സോമസുന്ദരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ. കെ വി ശിവരാമന്‍, SCFWA ജില്ലാ വൈസ് പ്രസിഡന്റ് കെ പി ഹൈമാവതി, ജില്ലാ കമ്മറ്റി അംഗം പി അറമുഖന്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ എന്‍ എം ഷമേജ് എന്നിവര്‍ സംസാരിച്ചു. മേഖലാ പ്രസിഡന്റ് പാലക്കണ്ടി വേലായുധന്‍ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ കമ്മിറ്റ് അംഗങ്ങളായ എം പി സുരേഷ് ബാബു സ്വാഗതവും ഡോ.കെ വി മോഹനന്‍ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



