മലപ്പുറം:ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (മുന്‍ഗണന വിഭാഗം) തരം മാറ്റുന്നതിന് അര്‍ഹരായ മുന്‍ഗണനേതര റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണ്‍ലൈനായി ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം.
1000 സ്‌ക്വയര്‍ഫീറ്റില്‍ കുറവ് വിസ്തീര്‍ണമുള്ള വീടുള്ളവര്‍, നാലുചക്ര വാഹനം ഇല്ലാത്തവര്‍, ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമി ഇല്ലാത്തവര്‍, ആദായ നികുതി അടയ്ക്കാത്തവര്‍, 25000 രൂപയില്‍ അധികം പ്രതിമാസ വരുമാനം ഇല്ലാത്തവര്‍,സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ഇല്ലാത്തവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
അര്‍ഹരായ അപേക്ഷകര്‍ ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതും നിലവില്‍ മുന്‍ഗണനാ കാര്‍ഡില്‍ ഉള്‍പ്പെട്ട മാനദണ്ഡങ്ങള്‍ക്ക് പുറത്തുള്ളവര്‍ സ്വയം ഒഴിയേണ്ടതുമാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



