കേരളപ്പിറവിയോടനുബന്ധിച്ച് കുട്ടികളുടെ നേതൃത്വത്തിൽ സെമിനാർ നടത്തി

പരപ്പനങ്ങാടി :പരപ്പനങ്ങാടിയിലെ അങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന ജി എം എൽ പി സ്കൂൾ പരപ്പനങ്ങാടിയിൽ കേരളപ്പിറവിയോട് അനുബന്ധിച്ച് കുട്ടികളുടെ നേതൃത്വത്തിൽ കേരളം ഇന്ന് ഇന്നലെ എന്ന വിഷയത്തിൽ സെമിനാർ നടത്തി.

ആയിഷ ഇഫ ,മുഹമ്മദ് ഷസിൽ,മുഹമ്മദ് ഫർഹാൻ,ഫാത്തിമ റന ,ആയിഷ ഫർഹ,ന ജ് വ മെഹറിൻ, നിഹ്മ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ഹന്ന റിഷാദ മോഡറേറ്റർ ആയിരുന്നു സെമിനാറിൽ ആദില സ്വാഗതവും ഹാദിയ മെഹറിൻ നന്ദിയും പറഞ്ഞു. സെമിനാറിന് ശേഷം കുട്ടികൾക്കായി ഓൺ ദി സ്പോട്ട് ക്വിസ് മത്സരവും നടത്തി സമ്മാനവിതരണം ചെയ്തു.

പ്രധാനധ്യാപക മിനി ടീച്ചർ,സ്റ്റാഫ് സെക്രട്ടറി കവിത ടീച്ചർ,മഹിജ ടീച്ചർ , ഉഷസ്സ് ടീച്ചർ , ഖദീജ ടീച്ചർ , സിനി ടീച്ചർ , ജുബൈരിയ ടീച്ചർ, അക്ഷയ ടീച്ചർ എന്നിവർ നേതൃത്വം നൽകി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top