താമരശ്ശേരി ചുരത്തിൽ ഡീസൽ തീർന്നതിനെത്തുടർന്ന് ലോറി കുടുങ്ങി; ഗതാഗത കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഡീസൽ തീർന്നതിനെത്തുടർന്ന് ലോറി കുടുങ്ങി. വന്‍ ഗതാഗത കുരുക്ക്. ചുരം ആറാം വളവിലാണ് വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി കുടുങ്ങിയത്.

ഹൈവേ പോലീസ് സ്ഥലത്തെത്തി വണ്‍വേയായി വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്.

പുലര്‍ച്ചെ 5 മണിയോടെയാണ് ലോറി കുടുങ്ങിയത്. കഴിഞ്ഞ ദിവസം ഡീസല്‍ തീര്‍ന്നതിനെ തുടര്‍ന്ന് ഏഴാംവളവില്‍ ലോറി കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top