Section

malabari-logo-mobile

ലഹരി നിര്‍മാജനത്തില്‍ രക്ഷിതാക്കളുടെ പങ്ക് ഓര്‍മിപ്പിച്ച് എക്സൈസ് വകുപ്പ്

HIGHLIGHTS : Seminar by the Excise Department on the role of parents in preventing drug abuse in children

തിരൂര്‍:കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതില്‍ രക്ഷിതാക്കളുടെ പങ്ക് ഓര്‍മപ്പെടുത്തി എക്‌സൈസ് വകുപ്പിന്റെ സെമിനാര്‍. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തിരൂരില്‍ നടക്കുന്ന ‘എന്റെ കേരളം’. പ്രദര്‍ശനമേളയിലാണ് ലഹരിയുടെ ചതിക്കുഴികള്‍ ചൂണ്ടിക്കാട്ടിയ സെമിനാര്‍ അവതരിപ്പിച്ചത്. ‘ലഹരിവിരുദ്ധ ക്യാമ്പസ് – രക്ഷിതാക്കളുടെ പങ്ക്’ വിഷയത്തില്‍ നടത്തിയ സെമിനാര്‍ തലക്കാട് പഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്പ ഉദ്ഘാടനം ചെയ്തു.

അസിസ്റ്റന്റ് എക്സൈസ് കമീഷണര്‍ ആര്‍. ജയചന്ദ്രന്‍ വിഷയം അവതരിപ്പിച്ചു. രക്ഷിതാക്കളുടെ സ്നേഹവും ശ്രദ്ധയും ഉണ്ടെങ്കില്‍ കുട്ടികളെ ലഹരി ഉപയോഗത്തില്‍ നിന്നും തടയാം. വിദ്യാര്‍ഥികളെ ചേര്‍ത്ത് പിടിച്ച് വേണം ലഹരിവിരുദ്ധ പ്രവര്‍ത്തങ്ങള്‍ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അവരെ സംശയത്തിന്റെ കണ്ണിലൂടെ കാണാതെ അവരോട് ഉത്തരവാദിത്വ ബോധത്തോടെ ഇടപെടാന്‍ കഴിയണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.

sameeksha-malabarinews

എക്സൈസ് ഇന്‍സ്പെക്ടര്‍ ഒ.സജിത അധ്യക്ഷയായി. എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.രാമകൃഷ്ണന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ വി.കെ സൂരജ് ,കെ.എം ബാബുരാജ് എന്നിവര്‍ സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!