സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ലളിതമായ നടപടിക്രമത്തിലൂടെ വനിതകള്‍ക്ക് അതിവേഗ വ്യക്തിഗത (സ്വയം തൊഴില്‍ പദ്ധതി) വായ്പകള്‍ നല്‍കുന്നു. 18 നും 55 നും മധ്യേ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ പദ്ധതിക്കായി ആറു മുതല്‍ എട്ടു ശതമാനം വരെ പലിശ നിരക്കില്‍, ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തില്‍ വ്യക്തിഗത വായ്പ നല്‍കുന്നു.
അപേക്ഷ www.kswdc.org എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി നല്‍കണം. വിശദ വിവരങ്ങള്‍ മഞ്ചേരിയിലുള്ള വനിതാ വികസന കോര്‍പറേഷന്‍ ജില്ലാ ഓഫിസില്‍ ലഭിക്കും. ഫോണ്‍: 0483 2760550, 9778512242, 9446748584.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



