വിവാഹപൂര്‍വ്വ-വിവാഹാനന്തര കൗണ്‍സിലിങുകള്‍ നിര്‍ബന്ധമാക്കണം : വി.ആര്‍. മഹിളാമണി

മലപ്പുറം:വനിതാ കമ്മീഷന് മുന്‍പില്‍ ലഭിക്കുന്ന പരാതികളില്‍ ദാമ്പത്യ ബന്ധങ്ങളിലെ പൊരുത്തകേടുകള്‍ സംബന്ധിച്ച പരാതികള്‍ വര്‍ധിച്ചു വരുന്നതായും ഇവ കുറച്ച് കൊണ്ടുവരുവാന്‍ വിവാഹപൂര്‍വ്വ-വിവാഹാനന്തര കൗണ്‍സിലിങുകള്‍ നിര്‍ബന്ധമാക്കണമെന്നും വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു.

മലപ്പുറം ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ 54 പരാതികള്‍ പരിഗണിച്ചതില്‍ 18 പരാതികള്‍ തീര്‍പ്പാക്കി. എട്ടു കേസുകളില്‍ പോലീസ് റിപ്പോര്‍ട്ട് തേടി. രണ്ട് കേസുകള്‍ ജാഗ്രതാ സമിതിക്ക് കൈമാറി. 26 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.
ഇത്തവണത്തെ അദാലത്തില്‍ പ്രധാനമായും ഭൂമി സംബന്ധിച്ച വിഷയങ്ങളിലെ പരാതികളും ഗാര്‍ഹിക  വിഷയങ്ങളുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ള പരാതികളുമാണ് പരിശോധിച്ചത്. വനിതാ കമ്മിഷന്‍ അംഗം വി. ആര്‍. മഹിളാമണിയുടെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ അഡ്വ. ബീന കരുവാത്ത്, കൗണ്‍സലര്‍ ശ്രുതി നാരായണന്‍. മലപ്പുറം വനിതാസെല്‍ എസ്.ഐ. ടി.എം. സജിനി തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top