
പരപ്പനങ്ങാടി:നവജീവന്‍ വായനശാലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള സ്വയം പ്രതിരോധ ക്ലാസ് ആരംഭിച്ചു. ജാവിലിന്‍ ത്രോ ഇന്റര്‍നാഷണല്‍ ലെവല്‍ വിന്നര്‍ ഷീബ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വായനശാല പ്രസിഡന്റ് വിനോദ് തള്ളാശ്ശേരി അധ്യക്ഷതവഹിച്ച പരിപാടിയില്‍ സരിത.കെ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് ഇന്‍സ്ട്രാക്ടര്‍ അഞ്ജന സെല്‍ഡിഫെന്‍സ് ക്ലാസുകള്‍ നല്‍കി.

എല്ലാ ബുധനാഴ്ചകളിലും 5pm to 6pm നവജീവന്‍ വായനശാലയില്‍ വച്ചു തുടര്‍ പരിശീലനം ഉണ്ടായിരിക്കുമെന്നും ഏപ്രില്‍ മാസത്തെ പരിശീലനം തീര്‍ത്തും സൗജന്യമാണെന്നും വായനശാല പ്രസിഡന്റ് അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



