HIGHLIGHTS : ഖത്തറിലെ പാര്‍ക്കുകളില്‍ സന്ദര്‍ശകര്‍ക്കുള്ള പ്രവേശന നിരക്കുകള്‍ ഭേദഗതി ചെയ്തു. മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍ അത...

ഖത്തറിലെ പാര്‍ക്കുകളില്‍ സന്ദര്‍ശകര്‍ക്കുള്ള പ്രവേശന നിരക്കുകള്‍ ഭേദഗതി ചെയ്തു. മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍ അത്തിയയുടെ ഇതുസംബന്ധിച്ച മന്ത്രിതല ഉത്തരവ് ഞായറാഴ്ച ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. ഇതോടെ ഇനി രാജ്യത്തെ പ്രധാന പാര്‍ക്കുകള്‍ സന്ദര്‍ശിക്കാന്‍ പ്രവേശന ഫീസ് നല്‍കേണ്ടി വരും.

അല്‍ഖോര്‍ പാര്‍ക്ക് :
ഇതനുസരിച്ച്, മുഴുവന്‍ ദിവസത്തെ മുതിര്‍ന്നവര്‍ക്കുള്ള ടിക്കറ്റ്: ഒരാള്‍ക്ക് 15 ഖത്തര്‍ റിയാല്‍ ആയിരിക്കും.10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് 10 റിയാല്‍.എന്നാല്‍ ഭിന്നശേഷിക്കാര്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.
അതേസമയം,പ്രധാന ആഘോഷവേളകളില്‍ മുതിര്‍ന്നവര്‍ക്കുള്ള നിരക്ക് 50 റിയാലായിരിക്കും. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും തീറ്റ നല്‍കുന്നതിനും(ആനിമല്‍ ഫീഡിങ്) 50 റിയാല്‍ ഈടാക്കും.
പാണ്ട ഹൗസ്:
മുതിര്‍ന്നവര്‍ക്ക് മുഴുവന്‍ ദിവസത്തേക്ക് 50 റിയാലായിരിക്കും നിരക്ക്. 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് 25 റിയാലാണ് നിരക്ക്.ഭിന്നശേഷിക്കാര്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.
മറ്റ് പാര്‍ക്കുകള്‍:
മുതിര്‍ന്നവര്‍ക്കുള്ള പ്രവേശന നിരക്ക് 10 റിയാലും ആഘോഷവേളകളില്‍ 30 റിയാലുമായിരിക്കും പ്രവേശന നിരക്ക്. സാധാരണ പാര്‍ക്കുകളില്‍ പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് 5 റിയാലായിരിക്കും പ്രവേശന നിരക്ക്.ഭിന്നശേഷിക്കാര്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു