ക്ലിഫ് ഹൗസിലെ സുരക്ഷ വീഴ്ച; അഞ്ച് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

Security breach at Cliff House; Five policemen were suspended

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ സുരക്ഷാ വീഴ്ചയില്‍ അച്ചടക്ക നടപടി. അഞ്ചുപോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. മ്യൂസിയം സിഐഎയും,എസ്‌ഐഎയും സ്ഥലം മാറ്റി. സുരക്ഷാ വീഴ്ചയെ കുറിച്ച് സിറ്റി പോലീസ് കമ്മീഷണറോട് മുഖ്യമന്ത്രി വിശദീകരണം തേടിയിരുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാത്രി ഏഴ് മണിയോടെയാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്ലിഫ്ഹൗസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത്. ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ പ്രവര്‍ത്തകര്‍ ധര്‍ണ നടത്തുന്നതിന് ഇടിയില്‍ നിന്നാണ് ഒരു വിഭാഗം മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്. ഏഴ് പേര്‍ മുഖ്യമന്ത്രിയുടെ വീടിന് മുന്നിലെത്തിയപ്പോഴാണ് പോലീസ് ഇവരെ തടഞ്ഞത്. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.

മുഖ്യമന്ത്രിയുടെ വീടിനടുത്ത് പ്രതിഷേധക്കാര്‍ എത്തിയത് വന്‍ സുരക്ഷാ വീഴ്ചയാണ്. ഈ സാഹചര്യത്തില്‍ ഇവിടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •