ഫറോക്ക്: പതിഞ്ചുകാരിയെ തട്ടിക്കൊണ്ടു പോയി വില്‍പ്പന നടത്തിയ കേസില്‍ രണ്ടാംപ്രതിയും പിടിയില്‍. അസം ബാര്‍പ്പെട്ട സ്വദേശി ലാല്‍ചാന്‍ ഷേഖി (54)നെയാണ് നല്ലളം പൊലീസ് കര്‍ണാടക പൊലീസിന്റെ സഹായത്തോടെ ചിക്കമംഗളൂരുവില്‍നിന്ന് അറസ്റ്റു ചെയ്തത്.
ഇപ്പോള്‍ പിടിയിലായ പ്രതിയുടെ മകനായ ഒന്നാം പ്രതി നസീദുല്‍ ഷേഖ് (21) നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ 2023 ഒക്ടോബറില്‍ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി ഹരിയാനയിലുള്ള പിതാവ് ലാല്‍ചാന്‍ ഷേഖിന് കൈമാറുകയായിരുന്നു.
ലാല്‍ചാന്‍ ഷേഖ് 25,000 രൂപയ്ക്ക് പതിനഞ്ചുകാരിയെ ഹരിയാനയിലുള്ള മുന്നാംപ്രതിയായ സുശീല്‍ കുമാറിന് (35) വില്‍ക്കുകയായിരുന്നു. നസീദുല്‍ ഷേഖ്, സുശീല്‍ കുമാര്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഒക്ടോബറിലാണ് നല്ലളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2024 മേയില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. പെണ്‍കുട്ടി ഗര്‍ഭിണിയായതിനാല്‍ മൊഴിരേഖപ്പെടുത്തി, പോക്‌സോ അടക്കം വകുപ്പില്‍ കേസെടുത്തു. മൂന്നാംപ്രതി സുശീല്‍ കുമാറാണ് ആദ്യം അറസ്റ്റിലായത്.
2024 നവംബറില്‍ ഒന്നാം പ്രതിയേയും അസമില്‍ നിന്ന് പിടികൂടിയെങ്കിലും കേരളത്തിലേക്കുള്ള യാത്രക്കിടെ ബിഹാറില്‍ ട്രെയിനില്‍ നിന്ന് ചാടിരക്ഷപ്പെട്ടു. കഴിഞ്ഞ മെയിലാണ് അസമില്‍ നിന്ന് ഒന്നാം പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തത്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




