
വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവമ്പാടി നിയമസഭ മണ്ഡലത്തിലെ പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. താമരശ്ശേരി താലൂക്ക് ഓഫീസില്‍ ശനിയാഴ്ച നടന്ന റാന്‍ഡമൈസേഷനില്‍ കേന്ദ്രത്തില്‍ നിന്ന് നിയോഗിച്ച ഉപതെരഞ്ഞെടുപ്പ് പൊതുനിരീക്ഷകനായ എം ഹരിനാരായണന്‍, ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, ഡെപ്യൂട്ടി കലക്ടര്‍ (തെരഞ്ഞെടുപ്പ്) ശീതള്‍ ജി മോഹന്‍ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
ശനിയാഴ്ച തന്നെ പോളിംഗ് ഉദ്യോഗസ്ഥരുടെ സംഘങ്ങളും രൂപീകരിച്ചു.
അവശേഷിച്ച മൂന്നാംഘട്ട റാന്‍ഡമൈസേഷന്‍ ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി നടക്കും.
അതിനിടെ, തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം നവംബര്‍ 6, 7, 8 തീയതികളിലായി നടക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




