HIGHLIGHTS : The vehicle that dumped garbage in the Kuttyadi Pass was caught
കുറ്റ്യാടി ചുരത്തില്‍ മാലിന്യം തള്ളുന്നതിനിടെ വാഹനം പിടി കുടി പിഴയിട്ടു. കര്‍ണാടകത്തില്‍ നിന്ന് കൊണ്ടുവന്ന വാഴക്കുല വടകരയില്‍ ഇറക്കിയശേഷം തി രിച്ചുപോകുമ്പോള്‍ അവിടെനി ന്ന് കയറ്റിയ മാലിന്യം ചുരത്തില്‍ തള്ളുന്നതിനിടെ ഡിവൈഎ ഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വ ത്തില്‍ തടയുകയായിരുന്നു. തൊ ട്ടില്‍പ്പാലം പൊലീസെത്തി വാഹ നം കസ്റ്റഡിയിലെടുത്തു. തുടര്‍ ന്ന് കാവിലുംപാറ പഞ്ചായത്ത് അധികൃതര്‍ വാഹനം പരിശോധി ക്കുകയും 15,000 രൂപ പിഴയിടുക യും ചെയ്തു.
ചുരത്തില്‍ മാലിന്യം തള്ളുന്ന ത് പതിവായതോടെ പഞ്ചായ ത്തും യുവജന സംഘടനകളും ചുരം സംരക്ഷണ സമിതിയും ചുരം ഡിവിഷന്‍ ഹെല്‍പ്പ് ഡെസ് കും പരിശോധന ശക്തമാക്കിയിരുന്നു. വ്യാഴാഴ്ച വൈകിട്ട് ഡിവൈ എഫ്‌ഐ പ്രവര്‍ത്തകര്‍ നട ത്തിയ നിരീക്ഷണത്തെ തുടര്‍ന്നാ ണ് മാലിന്യം തള്ളാനെത്തിയ പി ക്കപ്പ് വാന്‍ പിടികൂടിയത്.
കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി ജി ജോര്‍ജ്, സെക്രട്ടറി എന്‍ ഷാമില, വി എം നിജേഷ്, വികസന സ്ഥിരം സമി തി അധ്യക്ഷന്‍ മണലില്‍ രമേ ശന്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വംനല്‍കി. ഡിവൈഎ ഫ്‌ഐ പ്രവര്‍ത്തകരായ അജ്മല്‍ ചാത്തോത്ത്, മഹേഷ് കരിങ്ങാട്, ദിപിന്‍ കരിങ്ങാട് എന്നിവരാണ് മാലിന്യം തള്ളിയ വാഹനത്തിന്റെ ചിത്രം പകര്‍ ത്തി പൊലീസിനും പഞ്ചായത്തി നും കൈമാറിയത്. മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് പഞ്ചായത്ത് അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു