HIGHLIGHTS : A chlorine leak at a water authority treatment plant has sparked panic
മലപ്പുറം:മലപ്പുറം എം എസ് പി ക്ക് എതിര്‍വശത്തെ കേരള വാട്ടര്‍ അതോറിറ്റി
ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ ക്ലോറിന്‍ ചോര്‍ന്നത് പരിഭ്രാന്തി പരത്തി.ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെ യാണ് സംഭവം.എം എസ് പി സ്‌കൂള്‍ വിടുന്ന സമയമായതിനാല്‍ സമീപ പ്രദേശത്ത് വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു.ജീവനക്കാര്‍ ഉടനെ തന്നെ മലപ്പുറം അഗ്‌നി രക്ഷാ സേനയില്‍ വിവരമറിയിച്ചതിനാല്‍ സേന സംഭവ സ്ഥലത്തത്തി വാല്‍വ് അടച്ചു അപകടാവസ്ഥ ഇല്ലാതാക്കി.ഉപയോഗ ശേഷം ഒരു ടണ്ണോളം വരുന്ന കംബ്രംസ്ഡ് ക്ലോറിന്‍ ഉള്‍ക്കൊക്കൊള്ളുന്ന ടാങ്കിന്റെ വാല്‍വ് അടക്കുന്നതിനിടെ ചോര്‍ച്ച ശ്രദ്ധയില്‍പെട്ട ജീവനക്കാരന്‍ ചോര്‍ച്ച അടക്കാന്‍ നോക്കിയെങ്കിലും വിഫലമായതിനാല്‍ സുരക്ഷിത സ്ഥാനത്തേക്കു മാറി മലപ്പുറം അഗ്‌നിരക്ഷ സേനയെ വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്തു എത്തിയ സേനയിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എന്‍ ജംഷാദ്, കെ സി മുഹമ്മദ് ഫാരിസ് എന്നിവര്‍ ബ്രീത്തിങ് അപ്പാരറ്റസ് (ശ്വസനോപകാരണം) ധരിച്ചു ടാങ്ക് റൂമില്‍ കയറി വാല്‍വ് അടച്ച് ചോര്‍ച്ച പൂര്‍ണ്ണമായും ഇല്ലാതാക്കി.പ്ലാന്റിന്റെ സമീപമാകെ ക്ലോറിന്‍ പരന്നതിനാല്‍ പ്ലാന്റ് ജീവനക്കാര്‍ ദൂരേക്ക് മാറിയിരുന്നു.
വാല്‍വ് അടച്ച ശേഷം അമോണിയ ഉപയോഗിച്ച് ചോര്‍ച്ച ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് അഗ്‌നി രക്ഷ സേന മടങ്ങിയത്.സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എം പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായഎസ് ബിനു,അഭിനന്ത്, വുമണ്‍ ഫയര്‍ ഓഫീസര്‍ അനുശ്രീ, ഹോം ഗാര്‍ഡ് മനാഫ്, സിവില്‍ ഡിഫെന്‍സ് വോളന്റീര്‍ എന്‍ പ്രസാദ്, വി പി ബിജി തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു