HIGHLIGHTS : Digital driving license in the state
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് സംവിധാനം നിലവില്‍ വന്നു. പുതിയ അപേക്ഷകര്‍ക്ക് ഇനി പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ് ലഭിക്കില്ല. ടെസ്റ്റ് വിജയിച്ചുകഴിഞ്ഞാല്‍ വെബ്‌സൈറ്റില്‍ നിന്ന് ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യാം. ഇത് ഡിജി ലോക്കര്‍, എം പരിവാഹന്‍ ആപ്പുകളില്‍ സൂക്ഷിക്കാം. ആവശ്യക്കാര്‍ക്ക് സ്വന്തമാക്കി പ്രിന്റ് എടുക്കാം.
ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് സംവിധാനം സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. വാഹന പരിശോധനാ സമയത്ത് ഇനി മുതല്‍ ഡിജി ലൈസന്‍സ് കാണിച്ചാല്‍ മതി. ഡൗണ്‍ലോഡ് യുവര്‍ ഡിജിറ്റല്‍ ലൈസന്‍സ് എന്ന ഡിവൈഡിഎല്‍ പദ്ധതിയാണ് മോട്ടോര്‍ വാഹന വകുപ്പ് ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് സംവിധാനം നടപ്പാക്കിയിരിക്കുന്നത്.
ലൈസന്‍സ് പാസായവര്‍ക്ക് പ്രിന്റഡ് ലൈസന്‍സ് കിട്ടുന്നതടക്കം കാലതാമസം നേരിട്ടിരുന്നു. ആളുകളില്‍ നിന്ന് വ്യാപക പരാതിക്ക് കാരണമാകുകയും ചെയ്തു. ഇതോടെയാണ് പ്രശ്‌നം പരിഹരിക്കാന്‍ ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചത്.
പല ഇലക്ട്രിക് വാഹനങ്ങളിലും സ്‌ക്രീന്‍ അധിഷ്ഠിത ഡോക്യുമെന്റ് ഡിസ്പ്ലേ സംവിധാനം ഒരുക്കിയിട്ടുണ്ട്. അവ ഡിജിറ്റല്‍ ലൈസന്‍സുകള്‍ പ്രദര്‍ശിപ്പിക്കാനും ഉപയോഗിക്കാം. ഡിജിലോക്കര്‍ ഓപ്ഷന്‍ ഉപയോഗപ്പെടുത്താന്‍ എംവിഡി അപേക്ഷകരെ പ്രോത്സാഹിപ്പിക്കുകയാണ്. ഇത് രാജ്യവ്യാപകമായി അംഗീകരിക്കപ്പെടുന്ന സാഹചര്യത്തിലാണിത്.
സാങ്കേതിക തകരാറുകള്‍ ഉണ്ടെങ്കില്‍ ബന്ധപ്പെടാം
കേരളത്തില്‍ ഡിജിറ്റലൈസ് ചെയ്യപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഒന്നായ മോട്ടോര്‍ വാഹന വകുപ്പിലെ ഭൂരിഭാഗം സേവനങ്ങളും പൂര്‍ണ്ണമായും ഓണ്‍ലൈനില്‍ ആയാണ് പൊതുജനങ്ങളിലേക്ക് എത്തിക്കുന്നത്. ആയതുകൊണ്ട് തന്നെ വകുപ്പ് കൂടുതല്‍ സോഫ്റ്റ്വെയര്‍ അല്ലെങ്കില്‍ ഹാര്‍ഡ്വെയറുകള്‍ ആശ്രയിച്ചാണ് സേവനങ്ങള്‍ നല്‍കുന്നത്.
ആയതിനാല്‍, മോട്ടോര്‍ വാഹന ഓഫീസുകളിലും ചെക്ക് പോസ്റ്റുകളിലും നേരിടുന്ന സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ക്കും എം പരിവാഹന്‍ ആപ്പ് സംബന്ധിച്ചതോ ഇ ചലാന്‍ സംബന്ധിച്ചതോ ആയ സോഫ്റ്റ് വെയര്‍ സംബന്ധിച്ച തകരാറുകള്‍ക്കും ചുവടെ ചേര്‍ക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് നമ്പറിലോ അല്ലെങ്കില്‍ ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. ഹെല്‍പ്പ് ഡെസ്‌ക് നമ്പര്‍ രാവിലെ 6 മണി മുതല്‍ രാത്രി 12 മണി വരെ ലഭ്യമാണ്. പൊതുജനങ്ങള്‍ക്ക് മേല്‍പ്പറഞ്ഞ കാര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
ഹെല്‍പ്പ് ഡസ്‌ക് നമ്പര്‍ : +91-120-4925505
വാഹനം സംബന്ധിച്ച് : helpdesk-vahan@gov.in
ലൈസന്‍സ് സംബന്ധിച്ച് : helpdesk-sarathi@gov.in
എം പരിവാഹന്‍ സംബന്ധിച്ച് : helpdesk-mparivahan@gov.in
ഇ ചലാന്‍ സംബന്ധിച്ച് : helpdesk-echallan@gov.in
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു