എൽ.ബി.എസ് സെൻ്ററിൽ പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗക്കാർക്കായി നടത്തുന്ന  സൗജന്യ  കംപ്യൂട്ടർ കോഴ്സുകൾക്ക് സീറ്റൊഴിവ്

കേരള സർക്കാർ സ്ഥാപനമായ ലാൽ ബഹദൂർ ശാസ്ത്രി  സെൻ്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ പരപ്പനങ്ങാടി കേന്ദ്രത്തിൽ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്കായി നടത്തുന്ന സൗജന്യ കംപ്യൂട്ടർ കോഴ്സുകൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

അംഗീകൃത സർവ്വകലാശാല  ബിരുദം അടിസ്ഥാന യോഗ്യതയുള്ളവർക്ക്പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻ, എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഹാർഡ്‌വെയർ എന്നീ കംപ്യൂട്ടർ കോഴ്സുകളിലാണ് ഒഴിവുകൾ ഉള്ളത്.  പ്രവേശനം ആഗ്രഹിക്കുന്നവർക്ക് lbscentre.kerala.gov.in/services/courses എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

വിശദവിവരങ്ങൾക്ക് പരപ്പനങ്ങാടി താനൂർ റോഡിലുള്ള  കേന്ദ്രവുമായി നേരിട്ടോ 0494-2411135, 9745208363 എന്ന ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top