
ജൂനിയർ റിസർച്ച് ഫെലോ നിയമനം
കാലിക്കറ്റ് സർവകലാശാലയിൽ ഡോ. രാജീവ് എസ്. മേനോൻ ( കെമിസ്ട്രി പഠനവകുപ്പ്, കാലിക്കറ്റ് സർവകലാശാല, മലപ്പുറം – 673635, ഇ-മെയിൽ : rajeev@uoc.ac.in, ഫോൺ : 8708901937 ) പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും ഡോ. കെ.പി. സുഹൈൽ ( ഫിസിക്സ് പഠനവകുപ്പ്, കാലിക്കറ്റ് സർവകലാശാല, മലപ്പുറം – 673635, ഇ-മെയിൽ : zuhail@uoc.ac.in, ഫോൺ : 8714313267 ) കോ – പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായിട്ടുള്ള എ.എൻ.ആർ.എഫ്. – പി.എ.ഐ.ആർ. പ്രോജക്ടിലേക്ക് ജൂനിയർ റിസർച്ച് ഫെലോ നിയമത്തിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. യോഗ്യത : എം.എസ് സി. ഫിസിക്സ്, ഫോട്ടോണിക്സ് / ബയോഫിസിക്സ് / സോഫ്റ്റ് മാറ്റർ ഫിസിക്സ് എന്നിവയിൽ ഗവേഷണ പരിചയം അഭികാമ്യം. പ്രോജക്ട് കാലാവധി : അഞ്ച് വർഷം. താത്പര്യമുള്ളവർക്ക് ബയോഡാറ്റയും മതിയായ രേഖകളും സഹിതം ഡിസംബർ രണ്ട് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 31.10.2025-ലെ വിജ്ഞാപന പ്രകാരം അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.
അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് : https://forms.gle/
കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റാം
കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജിൽ ( ഐ.ഇ.ടി. ) 2017 – 21, 2018 – 22 ബാച്ചുകളിലെ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികളിൽ നാളിതുവരെയും കോഷൻ ഡെപ്പോസിറ്റ് തുക കൈപറ്റാത്തവർക്ക് തിരിച്ചറിയൽ രേഖ സഹിതം കോളേജ് ഓഫീസിൽ ഹാജരായി ഡിസംബർ 15 വരെ തുക കൈപ്പറ്റാം. അല്ലാത്ത പക്ഷം പ്രസ്തുത തുക ഇനിയൊരു മുന്നറിയിപ്പില്ലാതെ സർവകലാശാലാ ഫണ്ടിലേക്ക് തിരിച്ചടയ്ക്കുന്നതായിരിക്കും. വിദ്യാർഥികളുടെ ലിസ്റ്റ് കോളേജ് വെബ്‌സൈറ്റിൽ ലഭ്യമാണ് https://iet.uoc.ac.in/ .
ബുക്ക് റിവ്യൂ / അസൈൻമെന്റ് / പ്രോജക്ട് റിപ്പോർട്ട് / ട്രാൻസിലേഷൻ: 29 വരെ സമർപ്പിക്കാം
കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എജ്യുക്കേഷനു കീഴിൽ 2022, 2023 വർഷങ്ങളിൽ പ്രവേശനം നേടിയവരും മൂന്നാം സെമസ്റ്റർ നവംബർ 2025 ഓഡിറ്റ് കോഴ്സ് പരീക്ഷക്ക് സപ്ലിമെന്ററി രജിസ്‌ട്രേഷൻ നടത്തിയവരുമായ എം.എ., എം.കോം., എം.എസ് സി. വിദ്യാർഥികൾ ഓഡിറ്റ് കോസ് പ്രകാരം തയ്യാറാക്കേണ്ട ബുക്ക് റിവ്യൂ / അസൈൻമെന്റ് / പ്രോജക്ട് റിപ്പോർട്ട് / ട്രാൻസിലേഷൻ തുടങ്ങിയവ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 29 വരേയ്ക്ക് നീട്ടി. ഫോൺ : 0494 2407356.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
സർവകലാശാലാ നിയമപഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എൽ.എൽ.എം. ( 2015, 2016, 2017, 2018, 2020, 2021 പ്രവേശനം ) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ നവംബർ 26-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
നാലാം സെമസ്റ്റർ ബി.കോം. / ബി.ബി.എ. ( 2014, 2015, 2016 പ്രവേശനം ) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ 10 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലും വിദേശത്തെ കേന്ദ്രങ്ങളിലും രജിസ്റ്റർ ചെയ്ത വിദൂര വിഭാഗം ( 2015 പ്രവേശനം ) എം.ബി.എ. വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ ജൂലൈ 2019, രണ്ടാം സെമസ്റ്റർ ജനുവരി 2020, മൂന്നാം സെമസ്റ്റർ ജൂലൈ 2020 സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് (എയിം ലോ കോളേജ്) ഏപ്രിൽ 2022, നവംബർ 2022 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ ( 2023, 2024 പ്രവേശനം ) ജൂലൈ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



