വിവിധ കോളേജുകളില്‍ സീറ്റ് ഒഴിവുകള്‍

സീറ്റ് ഒഴിവ്
തൃത്താല ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ എം.എസ്.സി മാത്തമാറ്റിക്സ് വിത്ത് ഡാറ്റാ സയന്‍സില്‍ എസ്.സി, എസ്.ടി വിഭാഗത്തില്‍ ഓരോ സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ ഏഴിന് രാവിലെ പത്തിന് മുമ്പായി കോളജില്‍ അപേക്ഷ സമര്‍പ്പിക്കണം.

സീറ്റ് ഒഴിവ്
താനൂര്‍ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷം ബി.എസ്.സി (ഇലക്ട്രോണിക്‌സ്), ബി എ ഇംഗ്ലീഷ് , ബി.സി.എ, ബി.ബി.എ , ബി.കോം, ഇന്റഗ്രേറ്റഡ് എം.എ മലയാളം എന്നീ കോഴ്‌സുകളില്‍ ഇ.ഡബ്ല്യു.എസ്, എസ്.ടി, ഒ.ബി.എക്‌സ്, ലക്ഷദ്വീപ്, സ്‌പോര്‍ട്‌സ് എന്നീ സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട് . യോഗ്യരായവര്‍ പ്രവേശനം ലഭിക്കുന്നതിനായി സെപ്റ്റംബര്‍ എട്ടിന് രാവിലെ 11 മണിക്ക് മുമ്പായി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം കോളേജ് ഓഫീസില്‍ ഹാജരാവണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

സീറ്റ് ഒഴിവ്
കൊണ്ടോട്ടി ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബി.എ ഉറുദു വിഷയത്തില്‍ എസ്.സി/ എസ്.ടി സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ ഏഴിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവണം. എം.എ ഇംഗ്ലീഷ് വിഷയത്തില്‍ സ്പോര്‍ട്സ് ക്വാട്ട -ഒന്ന്, എസ്.ടി -ഒന്ന്, എം.എസ്.സി മാത്സ് വിഷയത്തില്‍ ഇ.ഡബ്ല്യു.എസ് -എട്ട്, എസ്.സി -മൂന്ന്, എസ്.ടി -ഒന്ന്, സ്പോര്‍ട്സ് ക്വാട്ട -ഒന്ന് എന്നീ സീറ്റുകളും ഒഴിവുണ്ട്. താത്പ്യമുള്ളവര്‍ സെപ്റ്റംബര്‍ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ ഹാജാരാവണം.

സീറ്റ് ഒഴിവ്
മലപ്പുറം ജില്ലയിലെ താഴേക്കോട് വനിതാ ഐ.ടി.ഐയില്‍ ഇലക്ട്രോണിക്സ് ട്രേഡില്‍ (രണ്ടു വര്‍ഷം) പ്രവേശനത്തിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 23ന് ഉച്ചയ്ക്ക് ഒരു മണിക്കകം എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം നേരിട്ടെത്തി പ്രവേശനം നേടണം. ഫോണ്‍: 8075536612, 9961758942, 9846838621, 9961283536.

സീറ്റ് ഒഴിവ്
മലപ്പുറം ഗവ. കോളേജില്‍ ബി.എ ഹിസ്റ്ററി (എസ്.ടി -ഒന്ന്, ലക്ഷദ്വീപ് -ഒന്ന്), ബി.എസ്.സി കെമിസ്ട്രി (ഇ.എസ്.ഡബ്ല്യു -ഒന്ന്, എസ്.സി -രണ്ട്, പി.ഡബ്ല്യു.ഡി -രണ്ട്, ലക്ഷദ്വീപ് -ഒന്ന്), എം.എ ഹിസ്റ്ററി (സ്പോര്‍ട് ക്വാട്ട -ഒന്ന്, ലക്ഷദ്വീപ് -ഒന്ന്), എം.കോം (സ്പോര്‍ട്സ് ക്വാട്ട -ഒന്ന്, ലക്ഷദ്വീപ് -ഒന്ന്) എന്നീ കോഴ്‌സുകളില്‍ പ്രവേശനത്തിന് സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ സെപ്റ്റംബര്‍ ഏഴിന് രാവിലെ പത്ത് മുതല്‍ 3.30 വരെ സ്പോട്ട് അഡിമിഷന് ഹാജരാവണം. ഫോണ്‍: 9061734918.

 

Share news
error: Content is protected !!
Scroll to Top