നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്കേറ്റു

തൃശൂര്‍: നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്കേറ്റു. ചാവക്കാട് പൊന്നാനി ദേശീയ പാത 66 മന്ദലാംകുന്നില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ജോയ് മാത്യു ഉള്‍പ്പടെ രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റ ജോയ് മാത്യുവിനെയും വാന്‍ഡ്രൈവറെയും ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ദലാംകുന്ന് സെന്ററില്‍ തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം നടന്നത്.

കോഴിക്കാട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ജോയ് മാത്യു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാനില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ വാഹനത്തിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top