ഫോട്ടോ: മോഹൻ ചാലിയം
ചാലിയം : കാലവര്‍ഷം തുടങ്ങിയതോടെ ചാലിയം കടലോര മേഖലയില്‍ കടലേറ്റം രൂക്ഷമാകുന്നു. ബൈത്താനി, കപ്പലങ്ങാടി, വാക്കടവ്, കടുക്ക ബസാര്‍ മേഖലകളില്‍ കടലേറ്റമുണ്ടായി. വീടുകളുടെ ചുമര്‍ ഭാഗങ്ങളില്‍ അതിശക്തമായി തിരയടിക്കുന്നുണ്ട്.
കഴിഞ്ഞ കാലവര്‍ഷ സമയത്തും മേഖലയില്‍ ശക്തമായ കടലേറ്റം നേരിട്ടിരുന്നു. കടലേറ്റ ഭീഷണി രൂക്ഷമായാല്‍ സുരക്ഷിത സ്ഥാനങ്ങളക്ക് ജനങ്ങളെ മാറ്റിത്താമസിപ്പിക്കുന്നതിനായുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




