HIGHLIGHTS : Scripted by Vijayendra Prasad, stylish hero Kicha Sudeep Nayagan, RC Studios announced the global film on the star's birthday.
ഇന്ത്യന്‍ സിനിമാലോകത്തിനെ ആഗോള സിനിമാ ലോകത്തേക്ക് പിടിച്ചുണര്‍ത്താനായി വമ്പന്‍ സിനിമയുടെ പ്രഖ്യാപനവുമായി കന്നഡ പ്രൊഡക്ഷന്‍ കമ്പനിയായ ആര്‍ സി സ്റ്റുഡിയോസ്. മിസ്റ്റര്‍ പെര്‍ഫെക്ട്, സ്‌റ്റൈലിഷ് ഹീറോ, പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ തുടങ്ങിയ സൂപ്പര്‍ വിശേഷണങ്ങള്‍ നേടിയ കിച്ച സുധീപിന്റെ ജന്മദിനമായ ഇന്നായിരുന്നു ആരാധകര്‍ക്ക് സന്തോഷം പകരുന്ന സിനിമയുടെ പ്രഖ്യാപനം.
മഗധീര, ബാഹുബലി, ആര്‍ആര്‍ആര്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെയെല്ലാം കഥയും തിരക്കഥയുമൊരുക്കിയ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ആര്‍ ചന്ദ്രുവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. എസ് എസ് രാജമൗലിക്കു വേണ്ടി ബ്രഹ്‌മാണ്ഡ ചിത്രങ്ങള്‍ ഒരുക്കാന്‍ ശക്തമായ കഥയും തിരക്കഥയുമായി അദ്ദേഹത്തിനോടൊപ്പം ഉണ്ടായിരുന്ന വിജയേന്ദ്ര പ്രസാദും, പാന്‍ ഇന്ത്യന്‍ താരം കിച്ച സുധീപും സംവിധായകന്‍ ആര്‍ ചന്ദ്രുവും ആര്‍ സി സ്റ്റുഡിയോസുമായി കൈ കോര്‍ക്കുന്നത് ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്രതലത്തിലുള്ള വമ്പന്‍ ചിത്രത്തിന് വേണ്ടിയാണ്. കര്‍ണാടകയിലെ പ്രശസ്ത നിര്‍മ്മാതാക്കളായ ആര്‍ സി സ്റ്റുഡിയോസ് അവരുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന അഞ്ച് വമ്പന്‍ സിനിമകള്‍ ഈ വര്‍ഷം തിയേറ്ററുകളിലെത്തിക്കും. ആര്‍.ചന്ദ്രു എന്ന സംവിധായകന്‍ ഒരുക്കുന്ന ചിത്രങ്ങള്‍ക്ക് വ്യത്യസ്തയും പുതുമയും ഉറപ്പാണ്, ഈ ചിത്രത്തിനും ഒരുപാട് പ്രത്യേകതകള്‍ ഉണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ആ പ്രത്യേകതകള്‍ക്കായി കാത്തിരിക്കുകയാണ് സിനിമാലോകം.ചിത്രത്തിന്റെ ടൈറ്റില്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ അവതരിപ്പിക്കും.വിജയേന്ദ്ര പ്രസാദ് എഴുതിയ ഇരുപത്തി അഞ്ചില്‍പരം ചിത്രങ്ങളും വാണിജ്യപരമായി വിജയം നേടിയ ചിത്രങ്ങളായിരുന്നു.


നന്ദി അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡുകളും കരസ്ഥമാക്കിയ അദ്ദേഹത്തിന്റെ ഈ പുതിയ ചിത്രം ആര്‍ സി സ്റ്റുഡിയോസിന്റെ ബാനറില്‍ വമ്പന്‍ ബഡ്ജറ്റില്‍ ആണ് ഒരുങ്ങുന്നത്. ഈ ചിത്രം പാന്‍ ഇന്ത്യ സങ്കല്‍പ്പത്തെ തകര്‍ക്കുകയും ആഗോള സിനിമാ സങ്കല്‍പ്പമുള്ള ഇന്ത്യയില്‍ നിന്നുള്ള ഹൈ ബഡ്ജറ്റ് ചിത്രമായി മാറുകയും ചെയ്യുന്നു. ഈ ചിത്രത്തിലൂടെ ആര്‍ സി സ്റ്റുഡിയോസ് ഇന്ത്യന്‍ സിനിമയില്‍ കഴിവുള്ള യുവതലമുറക്ക് അവരുടെ സിനിമാ സങ്കല്‍പ്പത്തിനപ്പുറം ആഗോള തലത്തില്‍ രൂപപ്പെടുന്ന സിനിമയുടെ ഭാഗമാകാന്‍ സഹായിക്കുകയും ചെയ്യുന്നു. കിച്ച സുദീപിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപിച്ച ഈ ചിത്രം ഈ മൂന്ന് പ്രതിഭകളുടെ ഒത്തു ചേരലിനുമപ്പുറം സിനിമാ വ്യവസായത്തിന്റെ ഭാവി വികസനത്തിന് സഹായിക്കുമെന്നുറപ്പാണ്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.