കല്‍പകഞ്ചേരിയില്‍ ടിപ്പര്‍ലോറി സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

തിരൂര്‍:കല്‍പകഞ്ചേരി അങ്ങാടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപടകം. അപകടത്തില്‍ മഞ്ഞച്ചോല സ്വദേശി കുന്നക്കാട് മൊയ്തീന്‍ കുട്ടിയുടെ ഭാര്യ നബീസ(62) മരണപ്പെട്ടു.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം സംഭവിച്ചത്. കടുങ്ങാത്തുകുണ്ട് ജി എല്‍ പി സ്‌കൂളിലെ പാചക തൊഴിലാളിയാണ് നബീസ. മകനുമൊത്ത് സ്‌കൂട്ടറില്‍ സ്‌കൂളിലേക്ക് വരുന്നവഴിയാണ് അപകടം സംഭവിച്ചത്. മകന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Share news
error: Content is protected !!
Scroll to Top