പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ റെയില്‍വേ ഒന്നാം പ്ലാറ്റ്‌ഫോമിന് പിറകുവശത്തെ അടിക്കാടിനാണ് തീപിടിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് ശേഷമാണ് തീപിടുത്തം ഉണ്ടായത്. ഇലക്ട്രിക്ക് ലൈനില്‍ കുടിങ്ങിയ കാക്ക കരിഞ്ഞ് ഉണങ്ങിയ പുല്‍ക്കാടിലേക്ക് വീഴുകയും അടിക്കാടില്‍ തീ പടര്‍ന്നുപിടിക്കുകയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
വിവരമറിഞ്ഞ് താനൂരില്‍നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തീയണച്ചു. മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




