ശാസ്ത്രസാങ്കേതിക പഠനത്തിന് പ്രാഥമിക തലത്തില്‍ തന്നെ മുന്‍ഗണന നല്‍കണം

HIGHLIGHTS : Science and technology studies should be prioritized at primary level

കുറ്റിപ്പുറം: പുതിയ യുഗത്തില്‍ പ്രാഥമിക തലം തൊട്ട് തന്നെ വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര സാങ്കേതിക പഠനം അനിവാര്യമാണെന്നും അതിന് അവസരമൊരുക്കുന്ന രീതിയില്‍ പഠന സമ്പ്രദായം പുനഃക്രമീകരിക്കണമെന്നും കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്‌നിക് കോളജ് പ്രിന്‍സിപ്പല്‍ പി.എച്ച്. സുബൈര്‍ പറഞ്ഞു.

കുറ്റിപ്പുറം ഗവ: ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ശാസ്ത്ര സാങ്കേതിക മേള – ടോര്‍ഖ് 24- ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
ചടങ്ങില്‍ സുധീര്‍ എ.പി. അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ജബ്ബാര്‍ അഹമദ് , സതീഷ് മലമല്‍കാവ് , സജനി കൃഷ്ണ , സുകേഷ് ഒ.പി. എന്നിവര്‍ പ്രസംഗിച്ചു.
പരിസരത്തുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശനം കാണാനെത്തി .

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!