സ്‌കൂള്‍ പ്രവേശനത്തിന്‌ ഇനി വാക്‌സിനേഷന്‍ നിര്‍ബന്ധം

GMUPSCHOOL PONMALAതിരുവനന്തപരും: പ്രതിരോധ കുത്തിവെപ്പെടുത്തിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്‌കൂളുകളില്‍ പ്രവേശനം അനുവദിക്കരുതെന്ന്‌ വിദ്യഭ്യാസ വകുപ്പിന്റെ ഉത്തരവ്‌. കുട്ടികള്‍ക്ക്‌ പ്രതിരോധ കുത്തിവെപ്പെടുക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കാനാണ്‌ വിദ്യഭ്യാസ വകുപ്പിന്റ നീക്കം.

പ്രതിരോധ കുത്തിവെപ്പുകള്‍ കുട്ടികളുടെ ആരോഗ്യത്തിന്റെ പ്രധാന ഘടകമായതിനാല്‍ അത്‌ കുട്ടികളുടെ അവകാശമായി പരിഗണിക്കപ്പെടണമെന്നു വിദ്യഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. പ്രതിരോധ കുത്തിവയ്‌പ്പ്‌ എടുക്കുന്നതിനു വിമുഖത കാണിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നുണ്ട്‌. ഇതു തടയുന്നതിന്റെ ഭാഗമായാണ്‌ സ്‌കൂള്‍ അഡ്‌മിഷന്‌ ഇതു നിര്‍ബന്ധമാക്കുന്നത്‌.

നിലവിലുള്ള വിദ്യര്‍ത്ഥികളുടെ ഇമ്യൂണൈസേഷന്‍ സ്റ്റാറ്റസെടുക്കാനും വകുപ്പ്‌ തീരുമാനിച്ചിട്ടുണ്ട്‌.