മലപ്പുറത്ത്‌ പ്ലസ്‌ടു പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ 8 വിദ്യാര്‍ത്ഥികള്‍ പിടിയില്‍

copyമലപ്പും:പ്ലസ്‌ടു പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ എട്ടു വിദ്യാര്‍ത്ഥികളെ പോലീസ്‌ കസ്റ്റഡിയിലെടുത്തു. മലപ്പുറം കോട്ടക്കല്‍ രാജാസ്‌ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്‌ടു പരീക്ഷയ്‌ക്കിടെയാണ്‌ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയത്‌. വിദ്യാര്‍ത്ഥികളെ വളാഞ്ചേരി പോലീസാണ്‌ കസ്‌റ്റഡിയിലെടുത്തത്‌.

ഇത്തവണ പ്ലസ് ടൂ പാസ്സായ കല്‍പകഞ്ചേരി സ്വദേശിയായ വിദ്യാര്‍ത്ഥിക്കു വേണ്ടി സേ പരീക്ഷ എഴുതി പിടിയിലായത. ഇന്നലെയും സ്‌കൂളില്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയ്‌ക്കെത്തിയ നാലു വിദ്യാര്‍ത്ഥികളെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.

പരീഷയ്ക്കിടെ സംശയം തോന്നിയ അധ്യാപികയ്ക്കു വിദ്യാര്‍ത്ഥിയുടെ ഹാള്‍ ടിക്കറ്റ് പരിശോധിച്ചപ്പോഴാണ്‌ ക്രമക്കേട് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍  മറ്റ് ക്ലാസ്സുകളില്‍ നിന്നും കൂടുതല്‍ ക്രമക്കേട് കണ്ടെത്തുകയായിരുന്നു. പിടിയിലായവരെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. യഥാര്‍ത്ഥത്തില്‍ പരീക്ഷ എഴുതേണ്ടവര്‍ ഒളിവിലാണെന്നും ഇവര്‍ക്കുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

Related Articles