അമേരിക്കയിലെ സ്‌കൂളിലെ വെടിവെയ്പ്പ്; രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു , 17 പേര്‍ക്ക് പരിക്ക്, അക്രമി സ്വയം ജീവനൊടുക്കി

വാഷിംഗ്ടണ്‍: അമേരിക്കയിലെ സ്‌കൂളിലുണ്ടായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത് രണ്ട് വിദ്യാര്‍ത്ഥികള്‍. പത്തും എട്ടും വയസുള്ള രണ്ട് കുട്ടികളാണ് മരിച്ചത്. അതേസമയം, വെടിവെയ്പ്പില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ആഭ്യന്തര ഭീകരവാദം എന്ന നിലയില്‍ എഫ്ബിഐ ആയിരിക്കും അന്വേഷണം നടത്തുക. വെടിവെയ്പ്പില്‍ 17പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 14 പേരും വിദ്യാര്‍ത്ഥികളാണ്. പരിക്കേറ്റവര്‍ അപകടനില തരണം ചെയ്യുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. 23 വയസുള്ള ട്രാന്‍സ്‌ജെന്‍ഡറായ റോബിന്‍ വെസ്റ്റമന്‍ ആണ് വെടിവെയ്പ്പ് നടത്തിയത്.

അക്രമം നടത്തിയശേഷം ഇയാള്‍ സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നുവെന്ന് മിനിയാപൊളിസ് പൊലീസ് മേധാവി അറിയിച്ചു. മിനിയാപൊളിസിലെ അനന്‍സിയേഷന്‍ കാത്തലിക് സ്‌കൂളിലാണ് വെടിവെയ്പ്പുണ്ടായത്.

കിന്‍ഡര്‍ഗാര്‍ട്ടന്‍ മുതല്‍ എട്ടാം ഗ്രേഡ് വരെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിലാണ് സംഭവമുണ്ടായത്. അക്രമിയായ യുവാവ് ജനാലകള്‍ വഴി ക്ലാസിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ക്ലാസ് തുടങ്ങുന്നതിന് മുന്‍പ് കുട്ടികള്‍ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുമ്പോഴാണ് അക്രമി വെടിവെച്ചതെന്നാണ് വ്യക്തമാകുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top