
തിരുവനന്തപുരം : ഷാഫി പറമ്പില്‍ എംപിയെ വടകരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ക്ലിഫ് ഹൗസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നൈറ്റ് മാര്‍ച്ച് നടത്തി. രാജ്ഭവന് മുന്നില്‍ നിന്ന് ആരംഭിച്ച പ്രതിഷേധമാണിത്. പന്തം കൊളുത്തി പ്രകടനവുമായിട്ടാണ് പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിലേക്ക് എത്തിയത്. സമീപത്തുണ്ടായിരുന്ന സിപിഐഎമ്മിന്റെ ഫ്‌ലക്‌സ് ബോര്‍ഡുകളും കോണ്‍ഗ്രസുകാര്‍ തകര്‍ത്തു.
ബാരിക്കേഡുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ച പൊലീസിന് നേരെ പ്രവര്‍ത്തകര്‍ തീപ്പന്തം എറിയുകയുണ്ടായി. തീപ്പന്തം പൊലീസുകാര്‍ക്ക് നേരെ വലിച്ചെറിഞ്ഞതോടെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പൊലീസുകാര്‍ക്കും തീപ്പന്തമേറില്‍ പൊള്ളലേറ്റിട്ടുണ്ട്. നാല് തവണ പൊലീസിന് ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിന്മാറായതോടെ പൊലീസ് ലാത്തി വീശി. വനിതാ പ്രവര്‍ത്തകര്‍ക്ക് നേരെയും പൊലീസ് ലാത്തി വീശി. സ്ഥലത്ത് വലിയ രീതിയില്‍ വാക്കേറ്റം ഉണ്ടായി. പൊലീസ് ഗോ ബാക്ക് വിളിച്ച് പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
വളരെ സമാധാനപരമായിട്ടാണ് പ്രതിഷേധം നടത്തിയതെന്നും പ്രതിപക്ഷനേതാവിന്റെ വീട് കയറി ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചു. ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞുനിര്‍ത്തി പരസ്യമായി അപമാനിക്കുകയും തെറിവിളിക്കുകയും ചെയ്തു. ആ ഡിവൈഎഫ്ഐയുടെ തെമ്മാടിത്തത്തിനെതിരെയാണ് സമരം നടത്തുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്‌റ് നേമം ഷജീര്‍ പ്രതികരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




