Section

malabari-logo-mobile

സ്‌ക്കൂള്‍ ഓഫ് ഡ്രാമക്കിത് സ്വപ്ന സാക്ഷാത്കാരം

HIGHLIGHTS : The School of Drama is producing an open - air theater of international standard. Minister VS Sunil Kumar has sanctioned Rs 1 crore 50 lakh from th...

തൃശൂര്‍: സ്‌കൂള്‍ ഓഫ് ഡ്രാമ അന്താരാഷ്ട്ര നിലവാരമുള്ള തുറന്ന നാടക ശാല നിര്‍മ്മിക്കുന്നു .ഒരു കോടി 50 ലക്ഷം രൂപ ആസ്തി വികസന ഫണ്ടില്‍ നിന്നും മന്ത്രി വി .എസ് സുനില്‍ കുമാറാണ് അനുവദിച്ചിരിക്കുന്നത് .2017 ഇല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡീന്‍ കൂടിയായ ഡോക്ടര്‍ എസ് സുനില്‍ കുമാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ആയിരുന്ന കാലത്താണ് ഈ പ്രൊജക്റ്റിന്റെ ആരംഭം. ആ സ്വപ്നമിപ്പോള്‍ യാഥാര്‍ത്യമാവുകയാണ്. ഓപ്പണ്‍ എയര്‍ തിയേറ്ററിന്റെ നിര്‍മ്മാണോത്ഘാടനം ഈ സെപ്തംബര് 18 നു സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വച്ചു നടക്കുന്നു .

കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ചടങ്ങുകള്‍ നടത്തപ്പെടുന്നത് .സ്‌കൂള്‍ ഓഫ് ഡ്രാമ മുന്‍ ഡയറക്ടര്‍ കൂടിയായ ഡോ.വയലാ വാസുദേവന്‍ പിള്ളയുടെ സ്മരണാര്‍ത്ഥം നിര്‍മ്മിക്കുന്ന ഈ നാടക ശാലയില്‍ ഏകദേശം 500 പേര്‍ക്ക് ഒരേ സമയം നാടകം ആസ്വദിക്കാനാകും. 50ഃ 40 അടി വലിപ്പത്തിലുള്ളതാണ് പ്രധാന വേദി .പദ്ധതിയുടെ നിര്‍മ്മാണ ചുമതല നിര്‍മ്മിതി കേന്ദ്രത്തിനാണ്.

sameeksha-malabarinews

ചടങ്ങില്‍ വെല്‍ക്കം അഡ്രസ്സ് സ്‌കൂള്‍ ഓഫ് ഡ്രാമ ഡിപ്പാര്‍ട്‌മെന്റ് ഹെഡ് ശ്രീജിത്ത് രമണന്‍,രജിസ്ട്രാര്‍ ഡോക്ടര്‍ ജോഷി സി എല്‍, ഫ്രാന്‍സിസ് ചാലിശ്ശേരി,കെ കെ ഹനീഫ ,ഡോക്ടര്‍ ഷൈജന്‍ ഡേവിസ്, പികെ ഷാജന്‍, സി പി ജോസ്, ചന്ദ്ര മോഹന്‍, സതീ ദേവി.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ എം.കെ ജയരാജ് മുഖ്യ അതിഥിയാവും .മേയര്‍ അജിത ജയരാജന്‍ അധ്യക്ഷയാനായിരിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!