മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും വ്യാപക പ്രതിഷേധം

There is still widespread protest demanding the resignation of Minister KT Jaleel

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരുന്നു.

പാലക്കാട് വിടി ബല്‍റാം എംഎല്‍യുടെ നേതൃത്വത്തില്‍ നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമാസക്തമായി. പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. വിടി ബല്‍റാമിന്റെ ഉദ്ഘാടന പ്രസംഗം നടന്നുകൊണ്ടിരിക്കെ പോലീസിന് നേരെ ആക്രമണമുണ്ടായതോടെയാണ് പോലീസ് ഇവിടെ ലാത്തിചാര്‍ജ്ജ് നടത്തിയത്. വിടി ബല്‍റാം എംഎല്‍എയ്ക്കും മര്‍ദനമേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പിരിഞ്ഞ് പോകാത്ത പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

കോട്ടയത്ത് ബിജെപി പ്രതിഷേധത്തിന് നേരെ പോലീസ് ലാത്തി വീശി. കൊല്ലത്തും യൂത്ത്‌കോണ്‍ഗ്രസിന്റെ മാര്‍ച്ച് അക്രമാസക്തമായി.

കോഴിക്കോട് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

തൃശൂരില്‍ മഹിളാമോര്‍ച്ച പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുകയാണ്.

 

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •