തിരുവനന്തപുരം: 25 ാമത് രാജ്യന്തര ചലച്ചിത്രമേള 2021 ഫെബ്രുവരി 12 മുതല്‍ 19 വരെയായിരിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഡിസംബറില്‍ തുടങ്ങേണ്ട ചലച്ചിത്ര മേള അടുത്തവര്‍ഷത്തേക്ക് മാറ്റിവെച്ചത്.
കേരള സര്‍ക്കറിന്റെ കോവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും മേള നടത്തുക.
2019 സെപ്റ്റംബര്‍ 1 നും 2020 ഓഗസ്റ്റ് 31 നും ഇടയില്‍ പൂര്‍ത്തിയാക്കിയ സിനിമകള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. എന്‍ട്രികള്‍ ഒക്ടോബര്‍ 31 ന് ഉള്ളിലും പ്രിവ്യൂ മെറ്റീരിയല്‍ നവംബര്‍ 2 ന് മുന്‍പും അയക്കണം. തിരഞ്ഞെടുത്ത സിനിമകളുടെ പട്ടിക ഡിസംബര്‍ 10 ന് പ്രസിദ്ധീകരിക്കും.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




