മലപ്പുറം തീരദേശ താലൂക്കുകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

 

മലപ്പുറം:  മലപ്പുറത്തിന്റെ തീരദേശ താലൂക്കുകളായ പൊന്നാനി തിരൂര്‍, തിരൂരങ്ങാടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കാണ് അവധി പ്രഖ്യാപിച്ചത്.
അറബിക്കടലില്‍ രൂപപ്പെട്ട മഹാ ചുഴലിക്കാറ്റ് കാരണം ജില്ലയുടെ തീരപ്രദേശത്ത് കനത്ത മഴയും കടല്‍ ക്ഷോഭവും തുടരുന്ന സാഹചര്യത്തിലും ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കാന്‍ സാധ്യതയുള്ളതിനാലുമാണ് ഈ താലൂക്കുകളില്‍ അവധി പ്രഖ്യാപിച്ചത്. സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, അംഗന്‍വാടികള്‍ , മദ്രസകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

Share news
error: Content is protected !!
Scroll to Top