താനൂര്‍ : താനൂര്‍ അഞ്ചുടി കടപ്പുറത്ത് മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ കുപ്പന്റെ പുരയ്ക്കല്‍ ഇസഹാഖ് കൊല്ലപ്പെട്ട കേസില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും. കൊലപാതകത്തില്‍ നടന്ന ഗൂഡാലോചന, കൃത്യത്തില്‍ പങ്കെടുത്തവര്‍ ഉള്‍പ്പെടെ ആറോളം പേരുടെ അറസ്റ്റ് അടുത്ത ദിവസം തന്നെയൂണ്ടാകുമെന്നാണ് സുചന. കേസുമായി ബന്ധപ്പെട്ട് പലരേയും പ്രത്യേക അന്വേഷണം സംഘം ചോദ്യം ചെയ്യുന്നുണ്ട്.
ഈ കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി അഞ്ചുടി സ്വദേശി കുപ്പന്റെ പുരയ്ക്കല്‍ മുഹീസ്, മസൂദ്, താഹ എന്നിവരെ കഴിഞ്ഞ ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങി പോലീസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഇവര്‍ ക്ൃത്യത്തിനുപയോഗിച്ച വാളുകളടക്കം കണ്ടെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കേസില്‍ ഉള്‍പ്പെട്ടവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിച്ചത്. നേരത്തെ പോലീസ് ആറുപേരാണ് കൃത്യത്തില്‍ പങ്കെടുത്തത് എന്നാണ് കരുതിയത്. എന്നാല്‍ കൂടുതല്‍ പേര്‍ ഇതില്‍ പങ്കാളികളായിട്ടുണ്ടെന്നാണ് സൂചന. കൊലപാതകത്തിലേക്ക് നയിച്ചത് രാഷ്ട്രയത്തിലുപരി മറ്റെന്ത്ങ്ങിലും കാരണമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇസഹാഖിന്റെ അയല്‍വാസികളും, നേരത്തെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കിടപ്പിലായ സിപിഎം നേതാവ് ഷംസുവിന്റെ അടുത്ത ബന്ധുക്കളാണ് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളവര്‍.
വ്യാഴാഴ്ച ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ തിരിച്ച് ജയിലിലെത്തിച്ചു.
മലപ്പുറം എസ്പിയുടെ നിര്‍ദ്ദേശത്തില്‍ 12 അംഗങ്ങളുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസന്വേഷിക്കുന്നത്.




