സ്‌കൂള്‍ കലോത്സവം: നഗരത്തില്‍ ഗതാഗത നിയന്ത്രണം

HIGHLIGHTS : School festival: Traffic restrictions in the city

careertech

സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന ജനുവരി 4 മുതല്‍ 8 വരെ കിഴക്കേകോട്ടയില്‍ ട്രാഫിക് നിയന്ത്രണം ഉണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കിഴക്കേകോട്ട മുതല്‍ പഴവങ്ങാടി ഗണപതി ക്ഷേത്രംവരെ റോഡിന്റെ ഇരുവശങ്ങളിലും കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും സര്‍വീസ് നടത്താന്‍ അനുവദിക്കില്ല. ഈ ഭാഗങ്ങളില്‍നിന്നുള്ള ബസ് സര്‍വീസുകള്‍ അട്ടക്കുളങ്ങര, വെട്ടിമുറിച്ച കോട്ട, കോട്ടയ്ക്കകം എന്നിവിടങ്ങളിലുള്ള പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ നിന്നും സര്‍വീസ് നടത്തും.

ജനുവരി 4ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും വാഹനങ്ങളില്‍ വരുന്നവര്‍ സെക്രട്ടേറിയറ്റ് ഗേറ്റ്-2 (ആസാദ് ഗേറ്റ്) ഭാഗത്ത് വാഹനത്തില്‍ നിന്നും ഇറങ്ങിയശേഷം സ്റ്റേഡിയത്തിന്റെ തെക്കുഭാഗത്തെ ഗേറ്റ് (വൈ എം സി എ) വഴി സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കണമെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് ബി വി വിജയ് ഭാരത് റെഡ്ഡി അറിയിച്ചു.

sameeksha-malabarinews

വലിയ വാഹനങ്ങള്‍ക്ക് ആറ്റുകാല്‍ ക്ഷേത്ര പാര്‍ക്കിംഗ് ഗ്രൗണ്ടിലും, പൂജപ്പുര ഗ്രൗണ്ടിലും പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കാറുള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങള്‍ പുളിമൂട് മുതല്‍ ആയൂര്‍വേദകോളേജ് വരെയും ആയൂര്‍വേദകോളേജ് മുതല്‍ കുന്നുംപുറം വരെയുള്ള റോഡിലും യൂണിവേഴ്സിറ്റി സെനറ്റ് ഹാള്‍ പരിസരത്തും, സംസ്‌കൃത കോളേജ് പാര്‍ക്കിംഗ് ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കും.

ജനുവരി 4ന് സെക്രട്ടേറിയറ്റിന് മുന്‍വശവും സെന്‍ട്രല്‍ സ്റ്റേഡിയത്തിന് ചുറ്റും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. പാര്‍ക്കിംഗ് സ്ഥലങ്ങളിലല്ലാതെ വേദികളുടെ സമീപ റോഡുകളിലോ ഇടറോഡുകളിലോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്നും പോലീസ് വ്യക്തമാക്കി. പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്ന് ഡിസിപി അറിയിച്ചു.

ഭക്ഷണശാല സ്ഥിതി ചെയ്യുന്ന പുത്തരിക്കണ്ടം മൈതാനത്തേക്ക് മത്സരാര്‍ത്ഥികളുമായി വരുന്ന സ്‌കൂള്‍ ബസുകള്‍ ഗാന്ധി പാര്‍ക്കിന് സമീപത്തുള്ള കെ.എസ്.ആര്‍.ടി.സിയുടെ ഗ്യാരേജില്‍ പാര്‍ക്ക് ചെയ്യണം. ഔദ്യോഗികമായി മത്സരാര്‍ത്ഥികളുമായി വരുന്ന വാഹനങ്ങള്‍ മാത്രമെ കെ.എസ്.ആര്‍.ടി.സിയുടെ ഗ്യാരേജില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കൂ. പുത്തരിക്കണ്ടത്തേക്ക് വരുന്ന ഒഫിഷ്യലുകളുടെയും, രക്ഷിതാക്കളുടെയും വാഹനങ്ങള്‍ പവര്‍ ഹൗസ് റോഡിലുള്ള ലോറി പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. പാചകപ്പുരയിലേക്ക് സാധനങ്ങളുമായി വരുന്ന വാഹനങ്ങള്‍ പവര്‍ഹൗസ് റോഡില്‍ നിന്നും പുത്തരിക്കണ്ടത്തേക്കുള്ള ഗേറ്റ് വഴി അകത്തേക്ക് പ്രവേശിച്ച് പാചകപുരയ്ക്ക് പുറകുവശത്തായി പാര്‍ക്ക് ചെയ്യണം. കുടിവെള്ളവുമായി വരുന്ന വാട്ടര്‍ അതോറിറ്റിയുടെ വാഹനങ്ങള്‍ പവര്‍ഹൗസ് റോഡില്‍ നിന്നും പുത്തരിക്കണ്ടത്തേക്കുള്ള ഗേറ്റ് വഴി അകത്തേക്ക് പ്രവേശിച്ച് ഇടത് വശത്ത് പാര്‍ക്ക് ചെയ്യണം. പട്ടം സെന്റ് മേരീസ്, ഗവ. ഗേള്‍സ് എച്ച്.എസ്.എസ് പട്ടം എന്നീ സ്‌കൂളുകളിലേക്ക് വരുന്ന വലിയ വാഹനങ്ങള്‍ക്ക് എം.ജി കോളേജ് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!