പുതുവര്‍ഷം പുതുമയോടെ ആഘോഷിച്ച് ജിഎംഎല്‍പി സ്‌കൂള്‍ പരപ്പനങ്ങാടി

പരപ്പനങ്ങാടി: പരപ്പനങ്ങാടി ജി എം എല്‍ പി സ്‌കൂളില്‍ പുതുവര്‍ഷാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു പരിപാടി പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പി പി ശാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു . പുതു വര്‍ഷത്തില്‍ പുതുമയോടെ എന്ന പദ്ധതിയുടെ ഭാഗമായി സഹപാഠിക്കൊരു കൈത്താങ്ങ് എന്ന സംരംഭത്തിന് തുടക്കം കുറിച്ചു.

കുട്ടികളില്‍ വായനാ മനോഭാവം വളര്‍ത്തുന്നതിനു വേണ്ടി ക്ലാസ്സ് തലത്തിലും സ്‌കൂള്‍ തലത്തിലും സുഹൃത്തുക്കളെ കണ്ടെത്തി വിദ്യാര്‍ത്ഥികള്‍ പുസ്തകങ്ങള്‍ കൈമാറി,
കൂടാതെ അധ്യാപകരും ന്യൂ ഇയര്‍ സുഹൃത്തിനെ കണ്ടെത്തി പരസ്പരം പുസ്തകങ്ങള്‍ കൈമാറി.അമ്മമാരിലെ വായന ശീലം പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായി പരപ്പനങ്ങാടി മുഹമ്മദ് സ്മാരക വായന ശാലയുമായി സഹകരിച്ച് ആവശ്യമായ പുസ്തകങ്ങള്‍ എത്തിക്കാനുള്ള നടപടികള്‍ കൈകൊള്ളുമെന്ന് ഭാരവാഹികള്‍ അറിയിച്ചു

ചടങ്ങില്‍ ബോബന്‍ വി, ജംഷീര്‍ കെ,മന്‍സൂര്‍ കെ. പി , സെമീറ, സൂഫിലത്ത് , നെജ്മുദ്ദീന്‍ ,അബ്ദുറബ്ബ്,
ഷീജ സി, വിജിഷ തുടങ്ങിയവ ര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top